ഓപ്പറഷന്‍ വന്ദേ ഭാരതിന്റെ ഭാഗമായി അബുദാബിയില്‍ നിന്ന് കൊച്ചിയിലക്ക് വിമാനം പറത്തിയ കോ പൈലറ്റ് റിസ്വാന്‍ നാസര്‍ അടക്കം 5 മലയാളികള്‍ക്കും ഇത് അഭിമാന നിമിഷം. അഭിമാനത്തോടെയും അതീവ ജാഗ്രതയോടെയും യുദ്ധമുഖത്ത് എന്ന പോലെയാണ് അവര്‍ ഇന്ത്യയുടെ ചരിത്ര നിമിഷത്തില്‍ പങ്കാളിയായത്. മാസ്‌കും ഗ്ലൗസും പിപിഇ കിറ്റുമണിഞ്ഞ് നാടിന്റെ സുരക്ഷിത കരങ്ങളിലേക്ക് അവര്‍ പ്രവാസികളെ എത്തിച്ചു. അബുദാബിയില്‍ വിമാനത്തില്‍ ഒന്നിച്ച് ജയ്ഹിന്ദ് വിളിച്ചാണ് അവര്‍ ചരിത്രദൗത്യം തുടങ്ങിയത്. റിസ്വാന് പുറമെ കാബിന്‍ ഇന്‍-ചാര്‍ജ് ദീപക് മേനോന്‍, ക്രൂ അംഗങ്ങളായ അഞ്ജന, താഷി, പ്രിയങ്ക എന്നിവരും മലയാളികളാണ്